Australiaമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടൂറിസത്തിന്റെ വലിയൊരു വിപണിയായി ഇന്ത്യ അതിവേഗം വളരുകയാണ്. 201516 വര്‍ഷത്തില്‍ റെക്കോര്‍ഡ് എണ്ണം ഒന്നരലക്ഷം സന്ദര്‍ശകര്‍ക്ക് ന്യൂഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശക വിസ നല്‍കി. ഇതൊരു മഹത്തായ നേട്ടമാണെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഹരീന്ദര്‍ സിദ്ദു പറഞ്ഞു. ഒരു വര്‍ഷം ഒന്നരലക്ഷം സന്ദര്‍ശകര്‍ വിസിറ്റിംഗ് വിസയില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത് ഇതാദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നരലക്ഷം സന്ദര്‍ശക വിസകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുന്നതിന്റെ ലക്ഷണമാണ്. ഇത് നല്ലൊരു നാഴികക്കല്ലാണ്. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ പഠനത്തിനും വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി നിരവധി ഇന്ത്യാക്കാരാണ് ഓസ്‌ട്രേലിയയില്‍ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തി അമ്പതിനായിരാമത്തെ വിസ നല്‍കുന്ന ചടങ്ങില്‍ വിസ സ്വീകരിച്ച മൃണാള്‍ ഡട്ടിനെയും ഭാര്യയെയും കനികയേയും അദ്ദേഹം അഭിനന്ദിച്ചു. ഇരുവര്‍ക്കും പ്രസിദ്ധമായ സിഡ്‌നി ഹാര്‍ബര്‍ പാലം കയറാന്‍ പ്രത്യേക അനുമതിയും ലഭിച്ചു.

കഴിഞ്ഞ വര്‍ഷം 2,33,000 പേര്‍ ഇന്ത്യയില്‍നിന്നും ഓസ്‌ട്രേലിയ സന്ദര്‍ശിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് റെക്കോര്‍ഡാണ്. സന്ദര്‍ശകരുടെ എണ്ണം 19 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്തായി. 2020 ല്‍ ഏകദേശം മൂന്നുലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളെ പ്രതിക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

No comments yet... Be the first to leave a reply!