raman mararമെല്‍ബണ്‍: മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടര്‍ രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  2016 ഓഗസ്റ്റ്  ?21, 2?7, 28 തീയതികളില്‍ കീസ്ബറോ ടാറ്റെര്‍സണ്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകള്‍ക്കാണ് പ്രവേശനം. ഓഗസ്റ്റ് 21 ,27 ദിവസങ്ങളില്‍   പ്രാഥമിക റൌണ്ട്  മത്സരങ്ങളും, ഓഗസ്റ്റ് 28 നു സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

200 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം 751 ഡോളറും, രണ്ടാം സമ്മാനം, 151 ഡോളറും. രജിസ്റ്റര്‍ ചെയ്യുന്നതിന് ജെറി ജോണ്‍ (0468885054) / ജിബിന്‍ (0433297727)എന്ന നമ്പറിലോ, secretary@mavautsrlia.com.au എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് ഓഗസ്റ്റ് 27, 28 തീയതികളില്‍ പങ്കെടുത്തു മടങ്ങാവുന്ന രീതിയില്‍ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 20 മിനുട്ട് വീതം ഉള്ള രണ്ടു പകുതികളും, പത്തു മിനിട്ട് ബ്രേയ്ക്കും ഉള്‍പ്പെട്ട 50 മിനിറ്റ് മത്സരങ്ങള്‍ ആണ് ഓരോന്നും.

മലയാളി അസോസിയേഷന്‍ സ്ഥാപകനും പേട്രനും ആയ ഡോക്ടര്‍ രാമന്‍ മാരാരുടെ അനുസ്മരണാര്‍ഥം  ആണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാവ് ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria, വെബ് സൈറ്റ് www.mavautsralia.com.au എന്നിവ സന്ദര്‍ഷിക്കുക. ഫുട്‌ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ക്ക് മത്സരം കാണാന്‍ ഉള്ള സൌകര്യവും ഉണ്ട്. Address: Oval 1  Tatterson Park,  Cheltenham Road, Keysborough South (behind Springers Leisure Cetnre) (Melway 89 A11). 2015 ലെ ഡോക്ടര്‍ രാമന്‍ മാരാര്‍ മേമോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, 2014 ലെ മാവ് സോക്കര്‍ ?ടൂര്‍ണമെന്റ്? എന്നിവ വന്‍ വിജയം ആയിരുന്നു. 2015 ലെ ടൂര്‍ണമെന്റില്‍ മോഹന്‍ലാല്‍ മൊസ്റ്റാഷ്, 2014 ലെ ടൂര്‍ണമെന്റില്‍ ഡി എന്‍ ഡി കാന്‍ബെറ എന്നീ ടീമുകള്‍ ആണ് ജേതാക്കള്‍ ആയത്.

No comments yet... Be the first to leave a reply!