disability-insuranceമെല്‍ബണ്‍: ദീര്‍ഘകാലമായി കാത്തിരിക്കുന്ന നാഷണല്‍ ഡിസ്എബിലിറ്റി  ഇന്‍ഷുറന്‍സ് സ്‌കീം  ജൂലൈ ഒന്നു മുതല്‍ ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കാണിത്.  നാഷണല്‍ ഡിസ്എബിലിറ്റി ഇന്‍ഷുറന്‍സ് ഏജന്‍സി ചെയര്‍മാന്‍ ബ്രൂസ് ബോണിഹാഡി വിപ്ലവകരമായ മാറ്റമായിരിക്കും  പദ്ധതി ഉണ്ടാക്കുകയെന്ന് അവകാശപ്പെട്ടു.    അംഗവൈകല്യങ്ങള്‍ ഉള്ള 460,000 വരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് പദ്ധതി ഗുണകരമായി മാറും.

ഓസ്‌ട്രേലിയന്‍ സമൂഹത്തിനും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ചരിത്രപരമായ നിമിഷമായിരിക്കും പദ്ധതിയുടെ തുടക്കം. എല്ലാവര്‍ക്കും ഒരൊറ്റ രീതിയിലുള്ള പഴയ സംവിധാനത്തില്‍ മാറ്റം വരികയാണ്. പുതിയ സമീപനം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്. 2013ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡിഐഎസ് നടപ്പാക്കി തുടക്കമിട്ടിരുന്നു. ജൂലൈ ഒന്നു മുതല്‍ ഓസ്‌ട്രേലിയയില്‍ എല്ലായിടത്തും പദ്ധതിയ്ക്ക് തുടക്കമാകും.

ക്വീന്‍സ് ലാന്‍ഡ്, ന്യൂസൗത്ത് വെയില്‍സ്, വിക്ടോറിയ, നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവിടങ്ങളിലും സതേണ്‍ ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും പ്രത്യേക പ്രായഗ്രൂപ്പിലുള്ള ചെറുപ്പക്കാര്ക്കും ആയിരിക്കും പദ്ധതി വരിക.  പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ എന്‍ഡിഐഎസ് പെര്‍ത്ത് ഹില്ലില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നത്  ഒരു വര്‍ഷം കൂടി നീട്ടി. ജനുവരി 2017 മുതല്‍  ആറ് നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

എന്‍ഡിഐഎസിന്റെ ലക്ഷ്യം 65 വയസിന് താഴെയുള്ള  അംഗ വൈകല്യമുള്ളവര്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും ചെയ്യുക എന്നതാണ്.

No comments yet... Be the first to leave a reply!