mythryമെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ‘ഓണവില്ല് 2016’ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മെല്‍ബണ്‍ മൈത്രിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 20 ന് ആണ് വിക്‌റ്റോറിയയിലെ ആദ്യ ഓണാഘോഷം നടക്കുന്നത് . മലയാളി സീനിയേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ ഹിറ്റ്‌ലര്‍ ഡേവിഡ് ആദ്യ ടിക്കറ്റ് മധുസൂദനന്‍ നായര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി, മൈത്രി സെക്രട്ടറി വി. സുനില്‍ കുമാര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ജോയിന്റ് സെക്രട്ടറി സഞ്ജയ് പരമേശ്വരന്‍, അജിത ചിറയില്‍, പ്രസന്നന്‍ നായര്‍, സുകുമാരി, വാത്സല എന്നിവര്‍ പങ്കെടുത്തു.

നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍, ഓണസദ്യ, വടം വലി മത്സരം എന്നിവയാണ് സ്പ്രിങ്‌വേല്‍ റ്റൗണ്‍ ഹാളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0423462494, 0497863997, 0433147235.

No comments yet... Be the first to leave a reply!