samnyaമെല്‍ബണ്‍: അഡ് ലൈഡില്‍ പുതിയതായി രൂപം കൊണ്ട സമന്വയ സാംസ്‌കാരിക സമതിയുടെ ഉദ്ഘാടനം ജൂണ്‍ 13 തിങ്കളാഴ്ച്ച എന്‍ഫീല്‍ കമ്മ്യൂണിറ്റി സെന!്!ററില്‍ നടന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തുക എന്നതാണ് മുഖ്യ ലക്ഷ്യമായി കരുതുന്നത്. Your Life As Grand Parent In Autsralia എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ആദ്യകാല മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വ്യത്യസ്തമായ ഒരു സംസ്‌കാരത്തില്‍ വാര്‍ദ്ധക്യകാലം ഏത് രീതിയില്‍ ചെലവഴിക്കാം എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ചതും നേതൃത്വം നല്‍കിയതും അഡ് ലൈഡിലെ സോഷ്ടല്‍ വര്‍ക്കറായ ഡീന സജുവാണ്.

No comments yet... Be the first to leave a reply!