Sonyരാമപുരം: ഓസ്‌ട്രേലിയയില്‍ മിഡ് ലാന്റിന് സമീപം ശനിയാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലാ, രാമപുരം, മേതിരി അരയത്തിന്‍കരയില്‍ എ.റ്റി. ജോസിന്റെ(ഔസേപ്പച്ചന്‍) മകന്‍ സോണി(30)യാണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോണ്‍സിന് നിസാര പരിക്കുകളോടെ റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എം.എസ്.ഡബ്ലു. പാസായ ശേഷം ഓസ്‌ട്രേലിയയില്‍ എത്തിയ ഇരുവരും ഒന്നിച്ച് നോര്‍ത്ത് ഹാം ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസിലായിരുന്നു ജോലിചെയ്തിരുന്നത്. ഇവര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ആയിരുന്നു. ഭാര്യ അല്‍ഫോണ്‍സിനെ മെല്‍ബണിലേയ്ക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. സോണിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് കുട്ടികളില്ല. രണ്ട് മാസം മുന്‍പാണ് ഇരുവരും നാട്ടില്‍ വന്നിരുന്നത്. ഭാര്യ അല്‍ഫോണ്‍സ് പാലാ, പൈക ഗണപതിപ്ലാക്കല്‍ മാമച്ചന്റെ മകളാണ്. യൂ.കെ. മലയാളിയായ സോജന്‍ ജോസ്, രാമപുരം നെല്ലോലപ്പൊയ്കയില്‍ ബിനോയുടെ ഭാര്യ റാണി എന്നിവര്‍ സോണിയുടെ സഹോദരങ്ങളാണ്.സംസ്‌കാരം പിന്നീട്.

No comments yet... Be the first to leave a reply!