ന്യൂഡല്‍ഹി: ഇന്ത്യ കാണാനെത്e visaതുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വിസ 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ  ശുപാര്‍ശ.
ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചാല്‍ 186 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്താന്‍ കഴിയും.
ഇറാന്‍, ഇറ്റലി, ഈജിപ്ത്, നൈജീരിയ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, മാല്‍ദ്വീപ്‌സ്, ടര്‍ക്കി, എന്തോപ്യ, കസാഖസ്താന്‍, മൊറോകോ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ ഘട്ടത്തില്‍ ഇ ടൂറിസ്റ്റ് വിസ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടൂറിസം മന്ത്രാലയം ശുപാര്‍ശ നല്‍കിയത്.
ഇടൂറിസ്റ്റ് വിസയ്ക്ക് ഏറെ പ്രചാരം ലഭിച്ചത് അമേരിക്കയിലാണ്. സന്ദര്‍ശകരില്‍ 23.22% യു.എസ് പൗരന്മാരാണ്. യു.കെ (14.16%), ചൈന (6.9%), ഓസ്‌ട്രേലിയ (5.59%), ഫ്രാന്‍സ് (4.10%), എന്നിങ്ങളെലാണ് മേയില്‍ ഇന്ത്യയില്‍ എത്തിയവരുടെ കണക്ക്.

No comments yet... Be the first to leave a reply!