jeccaമെല്‍ബണ്‍: മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജെക്കയുടെ ഔപചാരികമായ ഉദ്ഘാടനം ദാന്‌ടെനോന്ഗില്‍ വച്ച് ശനിയാഴ്ച 6 മണിക്ക് നടന്നു.
യോഗത്തില്‍ ദാന്‌ടെനോന്ഗ് മുന് മെയര്‍ സീന്‍ ഓ രൈല്ല്യ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജെക്കയുടെ പ്രസിഡന്റ് ജിബി ഫ്രാങ്ക്‌ലിന്‍ അധ്യക്ഷന്‍ ആയിരുന്നു.
ഡോ. ഷാജി വര്‍ഗീസ് (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍),ജോസ് എം ജോര്‍ജ് (പ്രസിഡന്റ, ഒഐസിസി ഓസ്‌ട്രേലിയ), തമ്പി ചെമ്മനം (ആക്ടിംഗ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് വികേ്ടാറിയ) , സജി മുണ്ടക്കന്‍ (പ്രസിഡന്റ്, മൈത്രി ഓസ്‌ട്രേലിയ), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെക്കയുടെ എല്ലാ ഭാരവഹികളും മറ്റു അംഗങ്ങളും പങ്കെടുത്ത സമ്മേളനം സ്‌നേഹ വിരുന്നോടെ പര്യവസാനിച്ചു.

No comments yet... Be the first to leave a reply!